1.1
ANNO DOMINI (AD) & BEFORE CHRIST (BC)
യേഷു കൃസ്തുവിന്‍റെ ജനനത്തെ അടിസ്ഥാനമാക്കി കാലത്തെ AD, BC എന്ന് തരം തിരിച്ചിരിക്കുന്നു.
AD (ANNO DOMINI)
- ഭാഷ : Latin
- അര്‍ത്ഥം : "In the year of our Lord's birth" (യേശു ക്രിസ്തുവിന്‍റെ ജനന വര്‍ഷത്തില്‍) എന്നാണ് സൂചിപ്പിക്കുന്നത്.
- ക്രിസ്തു ജനനിച്ചതിനു ശേഷമുള്ള കാലമാണ് AD.
- CE (Common Era) എന്നും പറയാറുണ്ട്.
BC (BEFORE CHRIST)
- ക്രിസ്തു ജനിക്കുന്നതിന്‍റെ മുമ്പുള്ള കാലമാണ് BC.
- BCE (Before Common Era) എന്നും പറയാറുണ്ട്.
2. പ്രചീന ഇന്ത്യ
പ്രാചീന ശിലായുഗം (Palaeolithic Age)
- ആദിമമനുഷ്യന്‍ ആയുധങ്ങളും ഉപകരണങ്ങളുമായി ഉപയോഗിച്ചിരുന്നത് പരുക്കന്‍ കല്ലുകളായിരുന്നു, അതിനാല്‍ ഈ കാലഘട്ടത്തെ പ്രാചീന ശീലായുഗം എന്ന് പറയുന്നു.
- തീ ഉപയോഗിക്കാന്‍ തുടങ്ങിയത് ഈ കാലഘട്ടത്താണ്
- കൂടുതല്‍ മൂര്‍ച്ചയുള്ളതും മിനസപ്പെടുത്തിയതുമായ ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച കാലഘട്ടത്തെ നവീന ശിലായുഗം എന്ന് പറയുന്നു.
- കൃഷ് ചെയ്യാന്‍ തുടങ്ങി, വാസ സ്ഥലങ്ങള്‍ ഉണ്ടാക്കി, മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയത് ഈ കാലഘട്ടത്താണ്.
വെങ്കലയുഗം (Bronze Age)
- ചെമ്പ് (താമ്രം) ഉപയോഗിക്കാന്‍ തുടങ്ങി, കല്ല് കൊണ്ടും ചെമ്പ് കൊണ്ടുംമുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ച ഈ കാലഘട്ടത്തെ താമ്ര ശിലായുഗം (Chalcolithic Age) എന്നും വിളിക്കുന്നു.
- ഈയവും ചെമ്പും ചേര്‍ത്ത് വെങ്കലം (ഓട്) എന്ന ലോഹ സങ്കരം കണ്ടെത്തി, ആയതിനാല്‍ ഈ കാലഘട്ടത്തെ വെങ്കല യുഗം എന്ന വിളിക്കുന്നു.
- കാര്‍ഷികവിഭവങ്ങള്‍ കൈമാറാന്‍ പൊതുസ്ഥലങ്ങള്‍ രൂപംകൊണ്ടു.
- കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംഭരിക്കാന്‍ തുടങ്ങി.
- ഇക്കാലത്ത് എഴുത്തും വിദ്യയും രൂപപ്പെട്ടു.
chart
വെങ്കലയുഗ സംസ്കാരങ്ങളുടെ കേന്ദ്രങ്ങള്‍
മെസപ്പൊട്ടേമിയന്‍ സംസ്കാരം
- മെസപ്പൊട്ടേമിയന്‍ എന്ന വാക്കിനര്‍ത്ഥം : രണ്ടു നദികള്‍ക്കിടയിലുള്ള പ്രദേശം.
- യൂഫ്രട്ടീസ് - ടൈഗ്രീസ് നദീതടങ്ങളിലാണ് ഈ സംസ്കാരം നിലനിന്നിരുന്നത്. ഈ പ്രദേശം ഇന്നത്തെ ഇറാഖിലാണ്.
- ക്യൂണിഫോം ലിപി
- മെസോപ്പൊട്ടേമിയന്‍ കാലത്തെ ഏറ്റവും പുരാതനമായ ലിപി.
- സുമേറിലാണ് ഇത് ആരംഭിച്ചത്.
- കളിമണ്‍ പാളികളുള്ള എഴുത്തു പ്രദലത്തില്‍ ആപ്പിന്‍റെ (Wedge Shaped) രൂപത്തിലുള്ള ചിത്ര ലിപി.
- സിഗുറാത്തുകള്‍
- മെസോപ്പൊട്ടേമിയയിലെ ദേവാലയ സമുച്ചയങ്ങളാണ് സിഗുറാത്തുകള്‍
- ചുട്ടെടുത്ത ഇഷ്ടികകള്‍ കൊണ്ട് നിര്‍മിച്ച പുറംഭാഗമാണ്.
- 'ഉര്‍' എന്ന നഗരത്തിലെ സിഗുറാത്തുകള്‍ ഇന്നും സംരക്ഷിക്കുന്നുണ്ട്.
ഈജിപ്ഷ്യന്‍ സംസ്കാരം
- നൈല്‍ നദീതടത്തില്‍ വളര്‍ന്ന്‌വന്ന സംസ്കാരമാണ്.
- ഹൈറോഗ്ലിഫിക്സ് ലിപി
- ചിഹ്നവും അക്ഷരവും കൂട്ടിച്ചേര്‍ത്തുള്ളതാണ് ഈ ലിപി.
- തടിയും പാപിറസും ആണ് എഴുതാന്‍ ഉപയോഗിച്ചിരുന്ന പ്രതലം.
- പിരമിഡുകള്‍
- ഈജിപ്തിലെ ഫറോവമാരുടെ ശവകുടീരങ്ങളാണ് പിരമിഡുകള്‍
- കുഫു രാജാവ് നിര്‍മ്മിച്ച ഗിസയിലെ പിരമിഡാണ് ഏറ്റവും വലിയ പിരമിഡ്.
ചൈനീസ് സംസ്കാരം
- ഹൊയാങ്ഹോ നദീതടത്തില്‍ നിലനിന്നിരുന്ന സംസ്കാരം
- വെങ്കലയുഗത്തില്‍ രൂപം കൊണ്ട ചൈനീസ് ലിപിയാണ് മാറ്റങ്ങളോടെ ചൈനയില്‍ ഇന്നും നിലനില്‍ക്കുന്നത്.
ഹരപ്പന്‍ സംസ്കാരം
- സിന്ധു നദീതടത്തിലാണ് ഈ സംസ്കാരം നിലനിന്നിരുന്നത്.
- ഇന്ത്യയിലും പാകിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന സംസ്കാരം
- അക്കാലത്തെ തെരുവുകള്‍, അഴക്കു ചാലുകള്‍, ധാന്യപ്പുരകള്‍, കച്ചവടകേന്ദ്രങ്ങള്‍, ചുടുകട്ടകള്‍ കൊണ്ടു നിര്‍മ്മിച്ച ബഹുനില വീടുകള്‍ എന്നിവ ഹരപ്പന്‍ സംസ്കാരത്തിന്‍റെ സവിശേഷതകളാണ്.
- മോഹന്‍ജൊദാരൊ, കാലിബംഗന്‍, ലോഥല്‍ തുടങ്ങിയവ സിന്ധു നദീതടത്തിലെ പ്രധാന നഗരങ്ങളാണ്.
- മഹാസ്നാനഘട്ടം (Great Bath)
- ഹരപ്പന്‍ സംസ്കാരത്തിന്‍റെ പ്രധാന ശേഷിപ്പായിരുന്ന മഹാസ്നാനഘട്ടം നിലനിന്നിരുന്നത് മോഹന്‍ജൊദാരൊയിലാണ്.
വേദകാലം BC (1500-600)
- വേദ ഭാഷ - സംസ്കൃതം
- വേദങ്ങള്‍ വാമൊഴിയായാണ് പരാമര്‍ഷിച്ചിരുന്നത്
ഋഗ്വേദകാലം BC (1500-1000)
- ആദ്യം രചിച്ച വേദം - ഋഗ്വേദം
- ഋഗ്വേദകാലത്തെ സമ്പത്ത് - കന്നുകാലികള്‍
- തൊഴില്‍ - കന്നുകാലി വളര്‍ത്തല്‍
- പ്രധാന വിള - ബാര്‍ളി
- കാലികളെ മേച്ചു നടന്ന ആര്യന്മാരുടെ കൂട്ടം "ഗോത്രം" എന്ന പേരിലറിയപ്പെട്ടു
- ഗോത്രത്തിന്‍റെ തലവന്‍ അറിയപ്പെട്ടിരുന്നത് - രാജന്‍
- ഋഗ്വേദകാലത്തെ ദേവന്മാര്‍ - ഇന്ദ്രന്‍, വരുണ്‍, അഗ്നി
- ഋഗ്വേദകാലത്തെ ദേവതമാര്‍ - അതിഥി, ഉഷസ്സ്
- ആര്യന്മാര്‍ ഉപയോഗിച്ചിരുന്ന മണ്‍പാത്രങ്ങളുടെ നിറം - ചാര നിറം
പില്‍ക്കാലവേദകാലം BC (1000-600)
- സാമവേദം, യജുര്‍വേദം, അഥര്‍വ്വവേദം എന്നിവ പരാമര്‍ഷിക്കുന്ന കാലഘട്ടം പില്‍ക്കാലവേദകാലം
- ആര്യന്മാര്‍ പില്‍ക്കാലവേദകാലഘട്ടത്തില്‍ ഗംഗാനദിയുടെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്നു.
- ഇരുമ്പ് ഉപയോഗിച്ച ഈ കാലഘട്ടം ഇരുമ്പ് യുഗം എന്നറിയപ്പെടുന്നു.
- ജനങ്ങള്‍ ഉപയോഗിച്ചിരുന്ന മണ്‍പാത്രങ്ങള്‍ - ചായം തേച്ച ചാരനിറ പാത്രങ്ങള്‍ (Painted Grey Ware)
- ജനങ്ങള്‍ ഈ കാലഘട്ടത്ത് നാല് വിഭാഗമായി - ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശുദ്രര്‍ - ഇീ വിഭാഗങ്ങളെ അറിയപ്പെട്ടിരുന്നത് 'ചാതുര്‍വര്‍ണ്ണ്യം' എന്നാണ്.
- യാഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ആരാധനാരീതിയുള്ള കാലഘട്ടം
മഹാശിലാസംസ്കാരകാലം
പ്രാചീന തമിഴകത്ത് മൃതശരീരങ്ങള്‍ അടക്കം ചെയ്തിരുന്നത് മഹാശിലകള്‍ കൊണ്ടായിരുന്നു, ആയതിനാല്‍ ഈ കാലഘട്ടം മഹാശിലാസംസ്കാരകാലം എന്നറിയപ്പെടുന്നു.
പ്രാചീന തമിഴകം
- പ്രാചീന തമിഴകം ഭരിച്ചിരുന്നത് -പാണ്ഡ്യന്മാര്‍, ചേരന്മാര്‍, ചോളന്മാര്‍. ഇവരെ അറിയപ്പെടുന്നത് - "മൂവേന്തന്‍മാര്‍" എന്നായിരുന്നു.
പാണ്ഡ്യന്മാര്‍
- മധുര കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്നവര്‍
- ഈ കാലഘട്ടത്തില്‍ സാഹിത്യകാരന്മാരുടെ ഒരു കൂട്ടായ്മ പ്രാചീന തമിഴകത്ത് നിലനിന്നിരുന്നു, ഇവരെ 'സംഘം' എന്ന പേരിലറിയപ്പെട്ടു. അതിനാല്‍ ഈ കാലഘട്ടം "സംഘകാലഘട്ടം" എന്നറിയപ്പെടുന്നു.
- പ്രധാനപ്പെട്ട സംഘം കൃതികള്‍
➤പത്തുപ്പാട്ട്
➤പതിറ്റുപ്പത്ത്
➤അകനാനൂറ്
➤പുറനാനൂറ്
- പ്രാചീന തമിഴകം അഞ്ച് ഭൂവിഗാങ്ങളായി അറിയപ്പെട്ടിരുന്നു, ഇവ "തിണകള്‍" എന്ന് പറയുന്നു.
- മഗധ, അംഗം, വജ്ജി, മല്ല, കാശി, വത്സം, കോസലം, ചേദി, പാഞ്ചാലം, അശ്മകം, അവന്തി, ശുരസേന, കുരു, മാത്സ്യം,ഗാന്ധാരം, കംബോജം എന്നിവയായിരുന്നു മഹാജനപദങ്ങള്‍
മഗധ
- മഗധയിലെ പ്രധാനപ്പെട്ട ഭരണാധികാരിയായിരുന്നു ബിംബിസാരന്‍
- ഈ കാലഘട്ടത്തില്‍ കന്നുകാലികളെ യാഗങ്ങളുടെ പേരില്‍ കൊന്നൊടുക്കി.
- ഈ അസ്മത്വങ്ങള്‍ക്കെതിരായി ജൈന മതവും ബുദ്ധമതവും ആവിര്‍ഭവിച്ചു,
ജൈന മതം
|
ബുദ്ധമതം
|
ജൈനമത തത്ത്വങ്ങള്‍
|
ബുദ്ധമത തത്ത്വങ്ങള്‍
|
- ചന്ദ്രഗുപ്ത മൗര്യനാണ് മൗര്യരാജവംശം സ്ഥാപിച്ചത്.
- മൗര്യരാജ്യവംശത്തിന്‍റെ ഉപദേഷ്ടാവായിരുന്നു "ചാണക്യന്‍" ഇദ്ദേഹം കൗടില്യന്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു.
- ചാണക്യന്‍റെ പ്രസിദ്ധമായ ഗ്രന്ഥം - അര്‍ത്ഥ ശാസ്ത്രം
- മൗര്യരാജവംശത്തിലെ പ്രധാന രാജാവായിരുന്നു അശോക ചക്രവര്‍ത്തി
അശോക ചക്രവര്‍ത്തി
- നമ്മുടെ ദേശീയ മുദ്ര അശോക ചക്രവര്‍ത്തി സാരനാഥില്‍ സ്ഥാപിച്ച സ്തംഭത്തില്‍ നിന്നാണ് ഈ മുദ്ര എടുത്തിട്ടുള്ളത്.
- ജനങ്ങള്‍ക്ക് ഐക്യവും സഹിഷ്ണുതയും വളര്‍ത്തി രാജ്യത്ത് സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ അശോകന്‍ സ്വീകരിച്ച നയമാണ് "ധര്‍മ്മം".
- അശോകന്‍ ബുദ്ധമതം സ്വീകരിക്കാന്‍ കാരണമായ യുദ്ധം - കലിംഗയുദ്ധം BC 261
ഗുപ്തരാജവംശം
- ചന്ദ്രഗുപ്തന്‍ ഒന്നാമന്‍, സമുദ്രഗുപ്തന്‍, ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ എന്നിവര്‍ ഈ രാജവംശത്തിലെ പ്രധാനപ്പെട്ട ഭരണാധികാരികളായിരുന്നു.
- ഗുപ്തകാലത്തെ പ്രധാനപ്പെട്ട സാഹിത്യകാരനായിരുന്നു കാളിദാസന്‍.
- കാളിദാസന്‍റെ പ്രധാനപ്പെട്ട കൃതികള്‍:
➤അഭിജ്ഞാനശാകുന്തളം
➤മേഘസന്ദേശം
➤കുമാരസംഭവം
- നവരത്നങ്ങള്‍ - ചന്ദ്രഗുപ്തന്‍ രണ്ടാമന്‍റെ കൊട്ടാരത്തില്‍ ജീവിച്ചിരുന്ന ഒമ്പതു പണ്ഡിതന്മാര്‍.
➤ കാളിദാസന്‍, ഘടകര്‍പ്പരന്‍, ക്ഷപണന്‍, വരരുചി, വരാഹമിഹിരന്‍, വേതാളഭട്ടന്‍, ധന്വന്തരി, അമരസിംഹന്‍, ശങ്കു.
- ചന്ദ്രഗുപ്തന്‍ രണ്ടാമന്‍റെ കാലത്താണ് ഇന്ന് ഡല്‍ഹിക്ക് സമീപം മെഹ്റൗളിയിലെ ഇരുമ്പുതൂണ്‍ പണികഴിപ്പിച്ചത്.
- നളന്ദ സര്‍വ്വകലാശാല ഗുപ്ത കാലത്താണ് സ്ഥാപിച്ചത്.
No comments:
Post a Comment