Followers

Search This Blog

Kerala Renaissance

കേരള നവോത്ഥാന പരിഷ്കര്‍ത്താക്കളും പ്രസ്ഥാനവും
  • വൈകുണ്ഠ സ്വാമികള്‍ - സമത്വ സമാജം
  • ശ്രീ നാരായണ ഗുരു - ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം
  • അയ്യങ്കാളി - സാധുജന പരിപാലന സംഘം
  • വക്കം അബ്ദുല്‍ഖാദര്‍ മൗലവി - മുസ്ലീം ഐക്യസംഘം
  • പൊയ്കയില്‍ ശ്രീ കുമാര ഗുരു ദേവന്‍ - പ്രത്യക്ഷ രക്ഷാദൈവ സഭ
  • വാഗ്ഭടാനന്ദന്‍ - ആത്മവിദ്യാസംഘം


കേരള നവോത്ഥാന നായകന്മാര്‍


 ടി. കെ. മാധവന്‍ (1885 - 1930)

·      ജനനം - 1885 സെപ്റ്റംബര്‍ 2-ന് കാര്‍ത്തികപള്ളി (ആലപ്പുഴ) ആലംമൂട്ടില്‍ കേശവന്‍ ചാന്നാരുടേയും ഉമ്മിണി അമ്മയുടേയും മകനായി ജനിച്ചു.
·     നവോത്ഥാന ചരിത്രത്തിലെ "മേഘജ്യോതിസ്സ് എന്നറിയപ്പെട്ടു"
·      ക്ഷേത്ര പ്രവേശന പ്രസ്ഥാനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നു.
·      ടി. കെ. മാധവന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്- ആലപ്പുഴ ചെട്ടി കുളങ്ങര (ആലപ്പുഴ)
·     ആത്മകഥ - ജയില്‍വാസം
·     കൃതികള്‍ - എന്‍റെ ജയില്‍ വാസംക്ഷേത്ര പ്രവേശനംഡോ. പല്‍പ്പുഹരിദാസി.
·     "ഈഴവ സമാജം" എന്ന സംഘടന രൂപീകരിച്ചു
·   1904 ഒക്ടോബര്‍ 22-ന് ശ്രീമൂലം പ്രജാസഭയില്‍ പങ്കെടുത്തു.
·     "നായരീഴവ ലഹളനടന്ന വര്‍ഷം - 1905
·   1915-ല്‍ കെ. പി. കയ്യാലക്കലുമായി ചേര്‍ന്ന് ദേശാഭിമാനി പത്രം കൊല്ലത്ത് നിന്ന് ആരംഭിക്കാന്‍ നേതൃത്വം നല്‍കി
·    1916-ല്‍ "ക്ഷേത്രപ്രവേശനം" എന്ന കൃതി രചിച്ചു
·    1918-ല്‍ ടി. കെ. മാധവന്‍ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിര്‍ദ്ദേഷം ചെയ്യപ്പെട്ടു.
·      ഗാന്ധിജിയും ടി. കെ. മാധവനും തമ്മില്‍ തിരുനെല്‍വേലിയില്‍ വച്ച് സംഭാഷണം നടത്തിയ വര്‍ഷം - 1922
·    1923-ലെ കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത വൈക്കം സത്യാഗ്രഹത്തിനായി പ്രമേയം അവതരിപ്പിച്ചു.
·    വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം വഹിച്ചതില്‍ പ്രധാനി.
·   1925-ല്‍ ശിവഗിരിയില്‍ വച്ച് ശ്രീ നാരായണ ഗുരുവുമായി കൂടികാഴ്ച്ച നടത്തി
·   1927 - ടി. കെ. മാധവന്‍ എസ്. എന്‍. ഡി. പി. യോഗത്തിന്‍റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
·     എസ് എന്‍ ഡി പി യോഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനായി ടി. കെ. മാധവന്‍ രൂപം നല്‍കിയ സംഘടന - "ധര്‍മ്മസംഘടന"

കുറുമ്പന്‍ ദൈവത്താന്‍  (1880 - 1927)

·      ജനനം - 1880 ഇടമലയാറുള്ള കുറുമ്പന്‍റേയും കാളിയുടേയും മകനായി ജനിച്ചു.
·      കീടാരത്ത് കുറുമ്പന്‍ ദൈവത്താന്‍ എന്നാണ് മുഴുവന്‍ പേര്
·     നടുവത്തമ്മന്‍ എന്ന പേരിലായിരുന്നു കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്
·     ദളിത് നവോത്ഥാനത്തിന്‍റെ കേരളത്തിലെ "വിസ്മൃത നായകന്‍" എന്നറിയപ്പെട്ടു ഇദ്ദേഹം.
·     പുലയരുടെ ദൈവം എന്നറിയപ്പെട്ടു.
·     അയ്യങ്കാളിയുടെ മഹാപ്രസ്ഥാനത്തിലെ രണ്ടാമന്‍ എന്ന് അറിയപ്പെട്ടു
·     ഇദ്ദേഹത്തിന്‍റെ ഗുരു ആയിരുന്നു കൊച്ചുകുഞ്ഞാശാന്‍
·    ചുവരെഴുത്തിലൂടെ ആദ്യമായി സാമൂഹ്യ പരിഷ്ക്കരണം നടത്തിയ വ്യക്തി
·     പുലയ ഗീതങ്ങളുടെ പ്രചാരകന്‍ എന്നറിയപ്പെട്ട വ്യക്തി
·    പുല്ലാട് സമരത്തിന് നേതൃത്വം നല്‍കിയ വ്യക്തി
·   1915-ല്‍ ശ്രീ മൂലം പ്രജാസഭയിലേക്ക് നാമനിര്‍ദ്ദേഷം ചെയ്യപ്പെട്ടു
·   1917-ല്‍ പുലയ സമാജം രൂപീകരിച്ചു
·    ദളിത് വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈഫന്‍റ് നടപ്പിലാക്കാന്‍ പ്രധാന പങ്ക് വഹിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്
·     അയ്യങ്കാളിയുമായി സഹകരിച്ച് "സാധുജന പരിപാലിനി" സംഘത്തിന്‍റെ പ്രവര്‍ത്തനം മധ്യതിരുവിതാംകൂറിലേക്ക് വ്യാപിച്ച വ്യക്തി
·   1918-ല്‍ ഫെബ്രുവരി 18-ന് ശ്രീമൂലം പ്രജാസഭയില്‍ ദളിത് കോളനികള്‍ സ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ടു
·  1924-ല്‍ ശിവരാത്രി നാളില്‍  ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആയിരകണക്കിന് പുലയരുമായി ബലമായി ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ദര്‍ശനം നടത്തുകയും ചെയ്ത നവോതഥാന നായകന്‍
·     മൂലൂര്‍ പത്മനാഭ പണിക്കര്‍ കുറുമ്പന്‍ ദൈവത്തിന് വേണ്ടി എഴുതി തയ്യാറാക്കിയ കവിതകളുടെ സമാഹാരമാണ് - പുലവൃത്തം
·   1927 - ഏപ്രില്‍ 15-ന് 47-ാം വയസില്‍ കുറുമ്പന്‍ ദൈവത്താന്‍ അന്തരിച്ചു.

      
  •      സവര്‍ണ്ണ മേധാവിത്വത്തിനെതിരെ കുറുമ്പന്‍   ദൈവത്താന്‍  ഇപ്രകാരം പറഞ്ഞു.


        "മേലാളര്‍ക്ക് വേലെയെടുത്താ
      കൂലി തരത്തില്ല....
       അഞ്ഞാഴി തന്നാല്‍ മുന്നാഴി കാണും
         വേലമൊടക്കിടും...."



അര്‍ണോസ് പാതിരി - (1681 - 1732)


·     ജനനം - 1681 (ജര്‍മനി)
·     യഥാര്‍ഥ നാമം - ജൊഹന്‍ ഏണസ്റ്റ് ഹാന്‍ക് ഡെല്‍ഡണ്‍
·     രചിച്ച കിളിപ്പാട്ട് - ചാതുര്യാന്തം
·     ഇദ്ദേഹത്തിന്‍റെ കൃതികള്‍ - ചാതുര്യാന്തംഉമ്മാപര്‍വ്വംവ്യാകുലപ്രബന്ധംവാസിഷ്ഠസാരംപുത്തന്‍പാനയുധിഷ്ഠര വിജയംജനോപര്‍വ്വംആത്മാനുതാപംവ്യാകുല പ്രയോഗം,
·    മലയാളം പോര്‍ച്ചുഗീസ് നിഘണ്ടു
·    1732 ഏപ്രില്‍ 6-ല്‍ തൃശ്ശൂരിനടുത്തുള്ള പഴുവില്‍ എന്ന സ്ഥലത്ത് വച്ച് അര്‍ണോസ് പാതിരി അന്തരിച്ചു.
       
             

    സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - 1878 - 1916


·     ജനനം - 1878 മെയ് 25-ന് ചക്കിയമ്മയുടെയും നരസിംഹന്‍ പോറ്റിയുടേയും മകനായി തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജനിച്ചു
·    ഇദ്ദേഹത്തിന്‍റെ  ഭാര്യ ബി. കല്യാണിയമ്മ (ആത്മകഥ വ്യാഴവട്ട സ്മരണകള്‍)
·     "കേരളന്‍" എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടു
·      പൗര സ്വാതന്ത്രത്തിന്‍റെ കാവല്‍ഭടന്‍ എന്നാണ് ഇദ്ധേഹത്തെ വിശേഷിപ്പിക്കുന്നത്
·    കാറല്‍ മാക്സിന്‍റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷയിലേക്ക വിവര്‍ത്തനം ചെയ്തത്
·    ഗാന്ധിജിയെ കുറിച്ചും മാര്‍ക്സിനെ കുറിച്ചും ആദ്യമായി മലയാളത്തില്‍ രചന നടത്തിയത്
·    1900-ത്തില്‍ കേരള ദര്‍പ്പണത്തിന്‍റ പത്രാധിപനാവുകയും1905-ല്‍ കേരളന്‍ എന്ന മാസിക ആരംഭിക്കുകയും ചെയ്ത നവോത്ഥാന നായകന്‍
·    1906-ല്‍ ജനുവരി 17-ന് സ്വദേശാഭിമാനി പത്രത്തിന്‍റെ രണ്ടാമത്തെ പത്രാധിപനായി
·    തിരുവിതാംകൂറില്‍ നിന്നും  നാട് കടത്തപ്പെട്ട ആദ്യ പത്രാധിപന്‍
·    നാട് കടത്തപ്പെട്ട സമയത്തെ ദിവാന്‍ ആയിരുന്നു രാജഗോപാലാചാരി
·     പി. രാജഗോപാലാചാരിക്കെതിരെ പ്രതികരിച്ചത് കൊണ്ടാണ് ഇദ്ദേഹത്തെ നാട് കടത്തിയത്
·    1910 സെപ്തംബര്‍ 26 സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തി. ഇദ്ദേഹത്തെ നാട് കടത്തിയ തിരുവിതാംകൂര്‍ രാജാവ് - ശ്രീമൂലം തിരുനാള്‍‌
·     "ഗ്രന്ഥ കാരനിലൂടെ കൃതിയെ കാണരുത്.കൃതിയിലൂടെ ഗ്രന്ഥകാരനെ കാണണം" എന്ന് പറഞ്ഞത് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയാണ്
·     പത്രപ്രവര്‍ത്തകരുടെ ബൈബിള്‍ എന്നറിയപ്പെട്ട രാമകൃഷ്ണപിള്ളയുടെ ആദ്യ കൃതി - വൃത്താന്ത പത്രപ്രവര്‍ത്തനം
·    പത്രപ്രവര്‍ത്തനത്തെ കുറിച്ചുള്ള മലയാളത്തിലെ ആദ്യ പുസ്തകം - വൃത്താന്ത പത്രപ്രവര്‍ത്തനം
·     സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മറ്റ് പ്രസിദ്ധീകരണങ്ങള്‍ - ശാരദവിദ്യാര്‍ഥികേരളന്‍
  •        1916 മാര്‍ച്ച് 28-ന്  അന്തരിച്ചു


   കൃതികള്‍

  •        കേരള മാര്‍ക്സ്
  •        സോക്രട്ടീസ്
  •        പത്രധര്‍മ്മം
  •        മോഹന്‍ദാസ് ഗാന്ധി
  •        ക്രിസ്റ്റഫര്‍ കൊളംബസ്
  •       കേരള ഭാഷോല്‍പ്പത്തി
  •        ഡല്‍ഹി ദര്‍ബാന്‍
  •        ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍
  •        വൃത്താന്ത പത്രപ്രവര്‍ത്തനം
  •        നായന്‍മാരുടെ സ്ഥിതി
  •        ഭാര്യാ ധര്‍മ്മം
  •        കൃഷി ശാസ്ത്രം
  •          വാമനന്‍
  •        എന്‍റെ നാട് കടത്തല്‍
  •        നരകത്തില്‍ നിന്നും
  •        അംഗ ഗണിതം
  •        ആചാര്യാചാരം
  •        ബാലബോധിനി
  •        തിരുവിതാംകൂര്‍
  •        നാട്കടത്തല്‍
  •        രാമകൃഷ്ണീയം
  •        ക്ഷേത്രഗണിത സാധനം പാഠങ്ങള്‍

     ആറാട്ടുപുഴ വേലായുധ പണിക്കര്‍ - (1825 - 1874)


·      ജനനം - 1825 ജനുവരി 7-ന് ആറാട്ടുപുഴആലപ്പുഴ കാര്‍ത്തികപ്പള്ളി താലൂക്കില്‍
·     യഥാര്‍ത്ഥ നാമം - കളിശ്ശേരിയില്‍ വേലായുധന്‍
·     ആറാട്ടുപുഴ വേലായുധ പണിക്കരുടെ ഭാര്യ - വെളുമ്പി
·     കേരള നവേത്ഥാനത്തിന്‍റെ ആദ്യ രക്തസാക്ഷി
·     ആലപ്പുഴയില്‍ അവര്‍ണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാവ്
·    കേരളത്തിലെ ആദ്യത്തെ പൗരവകാശ സമര നേതാക്കളില്‍ പ്രധാനിയാണ് ആറാട്ടുപുഴ വേലായുധ പണിക്കര്‍
·    ഉന്നതകുലജാതര്‍ പേരിനോടൊപ്പം "കുഞ്ഞ്" എന്ന് ചേര്‍ത്തിരുന്ന കാലത്ത് സ്വന്തം മക്കള്‍ക്ക് "കുഞ്ഞ്"  എന്ന് ചേര്‍ത്ത് പേരിട്ട നവോത്ഥാന നായകന്‍
·   1825-ന് ആറാട്ടുപുഴ വേലായുധ പണിക്കര്‍ മംഗലത്ത് ശിവക്ഷേത്രം സ്ഥാപിച്ചു.
·   1853-ന് ആറാട്ടുപുഴ വേലായുധ പണിക്കര്‍ തണ്ണീര്‍മുക്കം ചെറുവാരണം കരയില്‍ രണ്ടാമത്തെ ശിവക്ഷേത്രം സ്ഥാപിച്ചു.
·    അവര്‍ണ്ണ സ്ത്രീകള്‍കളുടെ സ്വാതന്ത്രത്തിനായി ആറാട്ട്പുഴ വേലായുധ പണിക്കര്‍ നടത്തിയ സമരം - അച്ചിപുടവ സമരം





1 comment: