എന്‍റെ കേരളം
- നിലവില്‍ വന്നത് - 1956 നവംബര്‍ 1
- വിസ്തീര്‍ണ്ണം - 38863 ചതുരശ്ര കി. മി
- തെക്ക് വടക്ക് നീളം - 560
- തീരദേശത്തിന്‍റെ നീളം - 580
- ജില്ലകള്‍ - 14
- നദികള്‍ - 44 (പടിഞ്ഞാറോട്ടു ഒഴുകുന്ന നദികള്‍ - 41, കിഴക്കോട്ട് ഒഴുകുന്ന നദികള്‍ - 3)
- കായലുകള്‍ - 34
- കടലുമായി ബന്ധപ്പെട്ട് കിടക്കുന്നവ - 27
- കടലുമായി ബന്ധമില്ലാത്തവ - 7
- ജനസംഖ്യ - 33387677
- ജനസാന്ദ്രത - 859 ച.കി.മി
- സ്ത്രീപുരുഷ അനുപാതം - 1084/1000
- ആയുര്‍ദൈര്‍ഘ്യം - 74.9 വയസ്സ്
- സാക്ഷരത - 93.91%
- നിയമസഭാംഗങ്ങള്‍ - 141
- ലോക്സഭാ മണ്ഡലങ്ങള്‍ - 20
- രാജ്യസഭാ മണ്ഡലങ്ങള്‍ - 9
- ഗ്രാമ പഞ്ചായത്തുകള്‍ - 941
- റവന്യൂ വില്ലേജുകള്‍ - 1453
- താലൂക്കുകള്‍ - 75
- മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ - 6
- മുന്‍സിപ്പാലിറ്റികള്‍ - 87
- റവന്യൂ ഡിവിഷന്‍ - 21
കേരളത്തിന്‍റ ഔദ്യോഗിക ചിഹ്നങ്ങളും (ശാസ്ത്രീയ നാമവും)
- വൃക്ഷം - തെങ്ങ് - (കോക്കസ് ന്യൂസിഫെറ)
- പുഷ്പം - കണിക്കൊന്ന - (കാഷ്യ ഫിസ്റ്റുല)
- മൃഗം - ആന - (എലിഫസ് മാക്സിമസ് ഇന്‍ഡിക്കസ്)
- മത്സ്യം - കരിമീന്‍ - (എട്രോപ്ലസ് സുരടെന്‍സിസ്)
- പക്ഷി - മലമുഴക്കി വേഴാമ്പല്‍ - (ബ്യൂസിറസ് ബൈകോര്‍ണിസ്)
കേരളത്തിന്‍റെ ഭൂപ്രകൃതി
മലനാട് (48 %)
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 75 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള പ്രദേശമാണ് മലനാട്. തെക്ക് തമിഴ്നാട് മുതല്‍ വടക്ക് ഗുജറാത്ത് വരെ വ്യാപിച്ച് കിടക്കുന്ന പശ്ചിമഘട്ട മലനിരകളാണ് കേരളത്തിന്‍റെ മലനാട് പ്രദേശം.
ഇടനാട് ( 42%)
സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 7.5 മീറ്റര്‍ മുതല്‍ 75 മീറ്റര്‍ വരെ ഉയരമുള്ള ഭൂപ്രദേശമാണ് ഇടനാട്.
തീരപ്രദേശം ( 10% )
സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 7.5 മീറ്റര്‍ വരെ ഉയരമുള്ള ഭാഗമാണ് തീരപ്രദേശം
കാലാവസ്ഥ
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ - ഇടവപ്പാതി (ജൂണ്‍)
വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ - തുലാവര്‍ഷം (ഇടിയോട് കൂടിയ മഴ)
ഉഷ്ണ കാലം ( SUMMER SEASON ) - മാര്‍ച്ച് - മെയ്
ശൈത്യ കാലം ( WINTER SEASON ) - ഡിസംബര്‍ - ഫെബ്രുവരി
മഴക്കാലം ( RAINY SEASON ) - ജൂണ്‍ - സെപ്റ്റംബര്‍
No comments:
Post a Comment