Followers

Search This Blog

Continents

വന്‍കരകള്‍

 വന്‍കരകള്‍
 സവിശേഷതകള്‍
 ഏഷ്യ
  • ഏറ്റവും വലിയ വന്‍കര
  • ഇന്ത്യന്‍ മഹാസമുദ്രത്തിനു വടക്കായി സ്ഥിതി ചെയ്യുന്നു.
  • ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്നു.
  • ലോകത്ത് ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പാദിപ്പിക്കുന്നത് ഏഷ്യയിലാണ്.
  • ലോകത്തിലെ തന്നെ ഏറ്റവും വലിയ പര്‍വത നിരയായ ഹിമാലയം സ്ഥിതി ചെയ്യുന്നത് ഏഷ്യാ വന്‍കരയില്‍ ഇന്ത്യക്ക് വടക്കായി സ്ഥിതി ചെയ്യുന്നു.
ആഫ്രിക്ക
  • വല്ലുപ്പത്തില്‍ രണ്ടാം സ്ഥാനം
  • ജനവാസത്തില്‍ രണ്ടാം സ്ഥാനം
  • ഇന്ത്യന്‍ മഹാസമുദ്രത്തിനും അറ്റ്ലാന്‍റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു.
  • ലോകത്തിലെ ഏറ്റവും വലിയ സഹാറ മരുഭൂമി ഇവിടെയാണ്
  • ലോകത്തില്‍ ഏറ്റവും കൂടുതല്‍ വന്യജീവി സമ്പത്തുള്ള നിബിഡവനങ്ങള്‍ ഈ വന്‍കരയിലാണ്
നൈല്‍ നദി 
➤ലോകത്തിലെ ഏറ്റവും നീളം കൂടിയ നൈല്‍ നദി ഈ വന്‍കരയിലാണ്. 
ഏകദേശം 6850 കി.മീ നീളമുള്ള ഈ നദിയെ  "അന്താരാഷ്ട്ര നദി" (International River) എന്ന് വിശേഷിപ്പിക്കാറുണ്ട്.ഈജിപ്ത്, സുഡാന്‍  എന്നീ രാജ്യങ്ങളുടെ ജീവനാടിയും നൈല്‍ നദിയാണ്. 
➤ഇീ നദി ആഫ്രിക്കന്‍ വന്‍കരയിലെ 11 രാജ്യങ്ങിളിലൂടെ ഒഴുകുന്നു.
വടക്കേ അമേരിക്ക
  • വലുപ്പത്തില്‍ മൂന്നാം സ്ഥാനം
  • പസഫിക് സമുദ്രത്തിനും അറ്റ്ലാന്‍റിക് സമുദ്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്നു.
  • അലാസ്കാ പര്‍വതനിരയിലെ "മാക്‌കിന്‍ലിയാണ്" ഏറ്റവും ഉയരം കൂടിയ കൊടുമുടി
  • ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്‍പാദിപ്പിക്കുന്നത് ഇവിടെയാണ്.
പഞ്ചമഹാതടാകങ്ങള്‍
           വടക്കേ അമേരിക്കയിലെ  കാനഡ, U.S.A എന്നീ  രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന സുപ്പീരിയര്‍, മിഷിഗണ്‍, ഹ്യൂറന്‍, ഇറി, ഒന്‍റാരിയോ എന്നിവയാണ് പഞ്ചമഹാതടാകങ്ങള്‍

എസ്കിമോകള്‍
         വടക്കന്‍ ധ്രുവ പ്രദേശത്ത് താമസിക്കുന്ന എസ്കിമോകള്‍ തണുപ്പുകാലത്ത് താല്‍ക്കാലികമായി മഞ്ഞുകട്ടകള്‍കൊണ്ട് ഉണ്ടാക്കുന്ന വീടുകളാണ് ഇഗ്ലു.
തെക്കേ അമേരിക്ക
  • പസഫിക് സമുദ്രത്തിനും  അറ്റ്ലാന്‍റിക്  സമുദ്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്നു.
  • "മൗണ്ട് അകോങ്ഗുവ" യാണ് ഏറ്റവും ഉയരമുള്ള കൊടുമുടി
  • ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലം ഒഴുകുന്ന ആമസോണ്‍ നദി ഈ വന്‍കരയിലാണ്
  • മരിച്ചീനിയുടെ ജന്മദേശം തെക്കേ അമേരിക്കയാണ്
അന്‍റാര്‍ട്ടിക്ക
  • ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശം.
  • വെളുത്ത ഭൂകണ്ഡം എന്ന പേരില്‍ അറിയപ്പെടുന്നു.
  • സ്ഥിരമായ ജനവാസമില്ല.
  • ഇന്ത്യയിലെ ആദ്യ അന്‍റാര്‍ട്ടിക് പര്യവേക്ഷണ കേന്ദ്രമാണ് ദഷിണ ഗംഗോത്രി. മൈത്രി, ഭാരതി എന്നിവയും ഇന്ത്യയുടെ അന്‍റാര്‍ട്ടിക്കയിലെ ഗവേഷണ കേന്ദ്രങ്ങളാണ്
  • പെന്‍ഗ്വിനുകള്‍ കാണപ്പെടുന്നു.
യൂറോപ്പ്
  • അറ്റ്ലാന്‍റിക് സമുദ്രത്തിനും ഏഷ്യാ വന്‍കരക്കും ഇടയിലായി സ്ഥിതി ചെയ്യുന്നു.
  • ഏഷ്യയെയും യൂറോപ്പിനെയും വേര്‍തിരിപ്പിക്കുന്നത് ''യുറാല്‍" പര്‍വ്വത നിരകളാണ്.
  • ജനസംഖ്യയില്‍ മൂന്നാം സ്ഥാനം
  • പ്രധാന തൊഴില്‍ മത്സ്യബന്ധനം
  • നോര്‍വെ, ഫിന്‍ലാഡ് തുടങ്ങിയ രാജ്യങ്ങളില്‍ ആറ് മാസം പകലും ആറ് മാസം രാത്രിയുാമാണ്. "പാതിരാ സൂര്യന്‍റെ നാട്ടില്‍" - എസ്. കെ പൊറ്റക്കാട്
ആസ്ട്രേലിയ
  • ഏറ്റവും ചെറിയ വന്‍കര
  • പൂര്‍ണ്ണമായും ജലത്താല്‍ ചുറ്റപ്പെട്ട വന്‍കര
  • വന്‍കര ദ്വീപ് എന്ന പേരില്‍ അറിയപ്പെടുന്നു.
  • പ്ലാറ്റിപ്പസ്, കങ്കാരു, ഡിങ്കോകള്‍ എന്നിവ ഈ വന്‍കരയിലാണ്.
സീലാന്‍ഡിയ
  • 1995ല്‍ അമേരിക്കന്‍ ഭൗമശാസ്ത്രജ്ഞന്‍ ബ്രൂസ് ലുയെന്‍ഡികാണ് ഭൂഖണ്ഡത്തിന് സീലാന്‍ഡിയ എന്ന പേര് ആദ്യമായി നിര്‍ദേശിച്ചത്.
  • ആസ്ട്രേലിയക്ക് കിഴക്കുള്ള പ്രദേശങ്ങളും ന്യൂസിലന്‍ഡ്, ന്യൂ കാലിഡോണിയ, നോര്‍ഫോല്‍ക് ദ്വീപ്, ലോര്‍ഡ് ഹോവ് ദ്വീപ് എന്നിവയും അടങ്ങിയ പ്രദേശമാണിത്.
  • ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്ക എന്ന ജേണലിലാണ് ഭൂഖണ്ഡം സംബന്ധിച്ച പഠനങ്ങള്‍ പ്രസിദ്ധീകരിച്ചത്.

1 comment: