Followers

Search This Blog

Oceans

സമുദ്രങ്ങള്‍

പസഫിക് സമുദ്രം
  • ഏറ്റവും വലിയ സമുദ്രം
  • പസഫിക് സമുദ്രവും അതിനോടുചേര്‍ന്നു സ്ഥിതിചെയ്യുന്ന കടലുകളും ചേര്‍ന്നാല്‍ ഭൂമിയുടെ ആകെ വിസ്തൃതിയുടെ മൂന്നിലൊരു ഭാഗത്തോളം വരും.
  • പസഫിക് സമുദ്രത്തിലെ 'ചലഞ്ചര്‍ ഗര്‍ത്തമാണ്' ലോകത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം.
അറ്റ്ലാന്‍റിക് സമുദ്രം
  • വലുപ്പത്തില്‍ രണ്ടാം സ്ഥാനം
  • ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യ ബന്ധനകേന്ദ്രങ്ങളിലൊന്നായ 'ഗ്രാന്‍റ് ബാങ്ക്സ്' ഈ സമുദ്രത്തിലാണ്.
  • അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ വടക്ക് ഭാഗം ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാത എന്ന വിശേഷണമുണ്ട്
ഗ്രീന്‍ലാന്‍റ് - അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്.

ഇന്ത്യന്‍ മഹാസമുദ്രം

  • വലുപ്പത്തില്‍ മൂന്നാം സ്ഥാനം
  • അറബിക്കടലും, ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭാഗങ്ങളാണ്.
  • പവിഴപ്പുറ്റുകള്‍ ധാരാളമായി കാണപ്പെടുന്നു. കോറല്‍ പോളിപ്പുകള്‍ എന്ന സമുദ്രജീവികളുടെ മൃതാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് പവിഴപ്പുറ്റുകള്‍ രൂപപ്പെടുന്നത്.
അന്‍റാര്‍ട്ടിക് സമുദ്രം
  • അന്‍റാര്‍ട്ടിക് വന്‍കരയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു.
ആര്‍ട്ടിക് സമുദ്രം
  • ഉത്തരധ്രുവത്തെ ചുറ്റിക്കിടക്കുന്ന സമുദ്രമാണ്.
  • ഈ സമുദ്രം വര്‍ഷത്തില്‍ ആറു മാസത്തിലേറെക്കാലം മഞ്ഞുമൂടിക്കിടക്കുന്നു.

No comments:

Post a Comment